ആലപ്പുഴ: അമ്പലപ്പുഴ താലൂക്കിൽ മുൻഗണനാ റേഷൻ കാർഡുകളുടെ മസ്റ്ററിംഗുമായി ബന്ധപ്പെട്ട് വിരലടയാളം പതിയാത്ത കാർഡ് അംഗങ്ങൾക്കായി (5 വയസിൽ താഴെയുളള കുട്ടികളും കിടപ്പുരോഗികളും ഒഴികെ) ഐറിസ് സ്കാനർ ഉപയോഗിച്ച് ഇന്നും നാളെയും ഉച്ചയക്ക് 12 മുതൽ വൈകിട്ട് 4 മണി ആലപ്പുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസിൽ ക്യാമ്പ് നടക്കും .ക്യാമ്പിൽ ആധാർകാർഡ്, റേഷൻകാർഡ് എന്നിവയുമായി വിരലടയാളം പതിച്ച് മസ്റ്ററിംഗ് ചെയ്യാൻ സാധിക്കാത്തവർ എത്തണം.