മുഹമ്മ: എസ്.എൻ.ഡി.പി യോഗം പള്ളിക്കുന്ന് 543 -ാം നമ്പർ ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികവും ജ്ഞാനവിജ്ഞാന സദസും 27ന് നടക്കും. രാവിലെ 5.30 ന് ഗുരുദേവ സുപ്രഭാതം , 6 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം , 8 ന് കലശപൂജ, കലശാഭിഷേകം. രാവിലെ 10ന് ജ്ഞാന വിജ്ഞാന സദസ് പി.എസ് എൻ.ബാബു ഉദ്ഘാടനം ചെയ്യും. ഹരീഷ് ബാബു അദ്ധ്യക്ഷത വഹിക്കും. പൂത്തോട്ട സുലേഖ ഷാജി ജ്ഞാന വിജ്ഞാന സദസ് നയിക്കും .കെ.കെ.സോമൻ സംസാരിക്കും. വി.സി.വിശ്വമോഹൻ സ്വാഗതവും കുഞ്ഞുമോൻ ശാന്തി നന്ദിയും പറയും.