
ആലപ്പുഴ : 60 വയസ് കഴിഞ്ഞവർക്ക് 10000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് വൺ ഇന്ത്യ വൺ പെൻഷൻ കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ 7ാം തിയതി കാസർകോട് നിന്ന് ആരംഭിച്ച വാഹന പ്രചാരണ ജാഥയ്ക്ക് നീരേറ്റുപുറത്ത് കുട്ടനാട് നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. തുടർന്ന് എടത്വ, തകഴി അമ്പലപ്പുഴ,തോട്ടപ്പള്ളി,കരുവാറ്റ ഹരിപ്പാട്, നങ്ങ്യാർകുളങ്ങര, ചെട്ടികുളങ്ങര, കായംകുളം, നൂറനാട് താമരക്കുളം എന്നിവിടങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. യോഗം റോയി മുട്ടാർ ഉദ്ഘാടനം ചെയ്തു. തോമസുകുട്ടി രാമങ്കരി ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. ജോൺ പി.ഡി, ജോബി, സൂരജ്, ഉണ്ണി തുടങ്ങിയവർ സംസാരിച്ചു.