
ആലപ്പുഴ: മുഖ്യമന്ത്രി 27ന് നാടിന് സമർപ്പിക്കുന്ന ജനറൽ ആശുപത്രിയിലെ പുതിയ
ഒ.പി ബ്ലോക്കിലുള്ളത് സ്വകാര്യ ആശുപത്രിയെ വെല്ലുന്ന സൗകര്യങ്ങൾ. കിഫ്ബിയിൽ ഉൾപ്പെടുത്തി 117കോടി രൂപ ചെലവഴിച്ച് ഏഴുനിലകളിലായിട്ടാണ് ഒ.പി ബ്ലോക്കിന്റെ നിർമ്മാണം. ആശുപത്രിയിലെ മുഴുവൻ ഒ.പി വിഭാഗങ്ങളും ലാബും ഒരുകുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് കെട്ടിട സമുച്ചയം
നിർമ്മിച്ചത്. ഇതിൽ രണ്ടുനിലകൾ കിടത്തി ചികിത്സയ്ക്കായി മാറ്റിവച്ചിട്ടുണ്ട്. ഭിന്നശേഷി സൗഹൃദമായ കെട്ടിടത്തിൽ ലിഫ്റ്റ്, റാമ്പ്, പബ്ലിക് അഡ്രസ് സിസ്റ്റം എന്നിവയും ലാബ്, സാമ്പിൾ കളക്ഷൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
2000ത്തോളം പേർ ദിവസേന ചികിത്സ തേടിയെത്തുന്ന ആശുപത്രിയിൽ നിലവിൽ 400 കിടക്കകളാണുള്ളത്. ഇതിൽ 53 ബെഡുകൾ കാത്ത് ലാബിനും 12 ബെഡുകൾ ഡയാലിസിസിനുമാണുള്ളത്. 2020 ഫെബ്രുവരി 9നാണ് പുതിയ കെട്ടിടനിർമ്മാണം തുടങ്ങിയത്.
ചെലവ്: 117കോടി
നിലകൾ: ഏഴ്
താഴത്തെ നില
ഒ.പി കൗണ്ടർ, മെഡിക്കൽ ഒ.പി, ഫാർമസി, അത്യാധുനിക എം.ആർ.ഐ സ്‌കാൻ, സി.ടി സ്‌കാൻ, അൾട്രാസൗണ്ട് സ്‌കാൻ, എക്സ് റേ
ഒന്നാം നില
അസ്ഥിവിഭാഗം ഒ.പി, കുട്ടികളുടെ ഒ.പി, ഒഫ്താൽമോളജിഒ.പി, മാമേഗ്രാം, എൻ.സി.ഡി(ജീവിത ശൈലിരോഗം) ഒ.പി, ദന്തൽ ഒ.പി, എക്സറേ
രണ്ടാം നില
കാർഡിയോളജി ഒ. പി, ചെസ്റ്റ് മെഡിസിൻ ഒ.പി, സർജറി ഒ.പി, ഇ.എൻ.ടി ഒ.പി, ദന്തൽ ഓപ്പറേഷൻ തീയേറ്റർ, 360 ഡിഗ്രി മെറ്റബോളിക് സെന്റർ
മൂന്നാം നില
പി.എം.ആർ ഒ.പി, കാൻസർ ഒ.പിയും വാർഡും
നാലാം നില
പീഡിയാട്രിക് ഒ.പി, വാർഡ്, നേത്രരോഗ വിഭാഗം തീയേറ്റർ
അഞ്ചാം നില
സ്കിൻ ഒ.പി, സൂപ്പർ സ്പെഷ്യാലിറ്റി ഒ.പികളായ കാർഡിയോളജി, ഗ്യാസ്ട്രോഎൻട്രോളജി
ആറാം നില
ജനറൽ മെഡിസിൻ പുരുഷ, വനിത വാർഡ്
ഏഴാം നില
ആധുനിക ലബോറട്ടറി, എം.ആർ.എൽ, അഡ്മിനിസ്ട്രേറ്റീവ് വിഭാഗം, സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, ആർ.എം.ഒ ഓഫീസുകൾ, കോൺഫ്രറൻസ്, സെമിനാർ ഹാൾ