ആലപ്പുഴ: തിരുവമ്പാടിശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ 26 ന് രാവിലെ 10 ന് വിശേഷാൽ ആയില്യപൂജ. 29 ന് ധന്വന്തരി ജയന്തി പ്രമാണിച്ച് വിശേഷാൽ ധന്വന്തരി അവതാര ചാർത്ത് ദർശനം, പുലർച്ചെ 5.30 മുതൽ, രാവിലെ 8.30 മുതൽ നാരായണീയ പാരായണം, 10 ന് ധന്വന്തരി ഹോമം. നവംബർ 1 ന് പുലർച്ചെ 5.30 മുതൽ ഹരിനാമകീർത്തനം പാരായണം, തുടർന്ന് ഭാഗവത പാരായണം, 7.30 മുതൽ പിതൃബലി തർപ്പണം, 8.30 ന് നാരായണീയ പാരായണം, 10 ന് തിലഹോമം ഉച്ചയ്ക്ക് 1ന് അന്നദാനം. ഈ വർഷത്തെ ക്ഷേത്രത്തിലെ വൃശ്ചിക തിരുവോണ ആറാട്ട് ഉത്സവം നവംബർ 28 ന് കൊടിയേറി ഡിസംബർ 5 ന് ആറാട്ടോടെ സമാപിക്കും.പൂജകൾക്ക് കണ്ണ മംഗലത്തില്ലത്ത് ബ്രഹ്മദക്തൻ നമ്പൂതിരി, കുര്യാറ്റ് പ്പുറത്തില്ലത്ത് യദു കൃഷ്ണൻ ഭട്ടതിരി എന്നിവർ കാർമികത്വം വഹിക്കും. നാളെ രാവിലെ 8.30 മുതൽ നാരായണീയ പാരായണവും ഉച്ചയ്ക്ക് അനാദാനവും ഉണ്ടായിരിക്കും.