ആലപ്പുഴ: ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാരുംമൂട് മേഖലയുടെ വാർഷിക സമ്മേളനം എം.എസ്. അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഷാൽ വിസ്മയ അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി സലീൽ ഫോട്ടോ പാർക്ക് സ്വാഗതം പറഞ്ഞു. മുഖ്യപ്രഭാഷണം സംസ്ഥാന സെക്രട്ടറി ബി.ആർ.സുദർശൻ നടത്തി. ബി.രവീന്ദ്രൻ, സന്തോഷ് ഫോട്ടോ വേൾഡ്, സുരേഷ് ചിത്രമാലിക, അനിൽ ഫോക്കസ്,കെ.ജി.മുരളി, പ്രസാദ് ചിത്രാലയ, നാസർ ഷാൻ, വൽസല ചിത്രാലയ, ബിജു.ആർ, ശ്രീറാം , ജോണി ജോസഫ്, ഗോപിനാഥപണിക്കർ, യു.ആർ മനു, റെജി മാത്യു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി നാസർ ഷാൻ(പ്രസിഡന്റ് ), ബിജു.ആർ(സെക്രട്ടറി),സുനു (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.