ചേർത്തല:വിനോദ സഞ്ചാര മേഖല ഉൾപ്പെടെ തണ്ണീർമുക്കത്തിന്റെ സമഗ്രവികസനത്തിനായി വിവിധ മേഖലകളിലെ വിദഗ്ദരുമായും പൊതുജനങ്ങളുമായും ചർച്ച ചെയ്ത് തണ്ണീർമുക്കം വികസന സമിതി സർക്കാരിന് സമർപ്പിച്ച നിർദ്ദേശങ്ങൾ അടിയന്തരമായി നടപ്പിലാക്കണമെന്ന് തണ്ണീർമുക്കം വികസന സമിതി ചെയർമാൻ കെ.ബാബു,കൺവീനർ തണ്ണീർമുക്കം ശിവശങ്കരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.2017 ൽ 1.67 കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ തണ്ണീർമുക്കം ഹൗസ്ബോട്ട് ടെർമിനൽ സാമൂഹ്യ വിരുദ്ധരുടെ താവളമാക്കാൻ വിട്ടുകൊടുക്കാതെ ഹൗസ് ബോട്ടുകൾക്കായി തുറന്ന് കൊടുക്കണം.തണ്ണീർമുക്കം പഞ്ചായത്തിന്റെ ഉടസ്ഥതയിലുള്ള സ്റ്റേഡിയവും ലൈബ്രറിയും ജനങ്ങൾക്ക് ഉപകാര പ്രദമായ രീതിയിൽ സജ്ജീകരിക്കണമെന്നും അടങ്ങിയ നിർദ്ദേശങ്ങളാണ് സർക്കാരിന് സമർപ്പിച്ചിട്ടുള്ളതെന്നും ഭാരവാഹികൾ പറഞ്ഞു.