ആലപ്പുഴ: ഹരിപ്പാട്, കായംകുളം നിയമസഭ മണ്ഡലങ്ങളിലും വീയപുരം ഗ്രാമപഞ്ചായത്തിലും ഉൾപ്പെട്ട റേഷൻ കാർഡ് അംഗങ്ങളിൽ ആധാർ ഉണ്ടായിട്ടും ഇ-പോസ് മെഷീനിൽ കൈ പതിച്ചു മസ്റ്ററിംഗ് നടത്താൻ പറ്റാത്തവർക്കായി 25 ന് സ്‌പെഷ്യൽ ഐറിസ് സ്‌കാനർ ക്യാമ്പ് നടത്തും. ഹരിപ്പാട് നിയമസഭ മണ്ഡലത്തിലും വീയപുരം ഗ്രാമപഞ്ചായത്തിലും ഉൾപ്പെട്ട വ്യക്തികൾക്ക് ഹരിപ്പാട് താലൂക്ക് സപ്ലൈ ഓഫീസിൽ നടക്കുന്ന ക്യാമ്പിലും കായംകുളം നിയമസഭ മണ്ഡലത്തിൽ ഉൾപ്പെട്ടവർക്ക് കായംകുളം ചേരാവള്ളി ക്ഷേത്രത്തിനു സമീപമുള്ള 32ാം നമ്പർ റേഷൻ കടയിൽ ക്യാമ്പ് നടക്കും. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി റേഷൻ മസ്റ്ററിംഗ് പൂർത്തീകരിക്കാൻ മുൻഗണന (പിങ്ക്) അന്ത്യോദയ അന്നയോജന (മഞ്ഞ) കാർഡുകളിലെ അംഗങ്ങൾ സഹകരിക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.