മുഹമ്മ: കാർഷിക കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന പോഷകത്തോട്ടം പദ്ധതിയുടെ ഭാഗമായി പോഷക സമൃദ്ധി മിഷൻ ക്യാമ്പയിനും ആനുകൂല്യവിതരണവും നടത്തി. മുഹമ്മ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ നസീമയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. ടി. റെജി ഉദ്ഘാടനം ചെയ്തു. മുഹമ്മ കല്ലാപ്പുറം സബ്സെന്ററിലെ ലക്ഷ്മി പ്രഭ ബോധവത്കരണ ക്ലാസ് നയിച്ചു. കാർഷിക വികസന സമിതി അംഗങ്ങളായ സന്തോഷ്‌ ഷണ്മുഖൻ, സലിമോൻ, ജെ ബ്ലോക്ക്‌ മെമ്പർ സിന്ധു രാജീവ്‌ തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫീസർ കൃഷ്ണ സ്വാഗതവും കൃഷി അസിസ്റ്റന്റ് ഗീത നന്ദിയും പറഞ്ഞു.