മാന്നാർ: ഒരാഴ്ചക്കാലമായി ഇരമത്തൂർ ജുമാമസ്ജിദിൽ നടന്നു വരുന്ന സയ്യിദ് അബ്ദുല്ലാഹിൽ ഹള്‌റമി തങ്ങളുടെ 71-ാമത് ഉറൂസ് മുബാറക് ഇന്ന് സമാപിക്കും. വൈകിട്ട് നാലിന് ആരംഭിക്കുന്ന ദിക്ർ ജാഥ ദഫ് അകമ്പടിയോടെ കല്ലുംമൂട് മഖാമിലെത്തി തിരികെ ഇരമത്തൂർ മഖാമിൽ സമാപിക്കും. 7 ന് നടക്കുന്ന ദിഖ്‌റ് ഹൽഖക്കും പ്രാർത്ഥനാ സദസിനും ഡോ.സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ അൽഹാശിമി മുത്തന്നൂർ തങ്ങൾ നേതൃത്വം നൽകും. പാവുക്കര ജുമാ മസ്ജിദ് ചീഫ് ഇമാം നൗഫൽ ഫാളിലി, നിരണം ജുമാ മസ്ജിദ് ചീഫ് ഇമാം ത്വാഹാസഅദി, മാന്നാർ ടൗൺ ജുമാ മസ്ജിദ് ചീഫ് ഇമാം കെ.സഹലബത്ത്‌ ദാരിമി, ഇരമത്തൂർ ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ.മുഹമ്മദ് ജാബിർ അഹ്‌സനി, ഇമാം അൻവർഷാ മന്നാനി, ഷാജഹാൻ മുസ്‌ലിയാർ, അബ്ദുള്ള ജൗഹരി എന്നിവർ പങ്കെടുക്കും. തുടർന്ന് നടക്കുന്ന അന്നദാനത്തോടെ ഉറൂസ് മുബാറക്ക് സമാപിക്കും.