
മാന്നാർ: ഡ്രഗ്സ് ഫ്രീ ഇന്ത്യ എന്ന ലക്ഷ്യത്തോടെ ആർട്ട് ഒഫ് ലിവിംഗ് മാന്നാർ സെന്ററിന്റെ നേതൃത്വത്തിൽ വിവിധ വിദ്യാലയങ്ങളിൽ നടത്തുന്ന ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി, മാന്നാർ നായർ സമാജം ബോയ്സ് ഹൈസ്‌കൂളിൽ വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സുജ എ.ആർ ഉദ്‌ഘാടനം ചെയ്തു. പ്രോഗ്രാം ഡയറക്ടർ മനോജ് വടക്കേപുത്തൂർ, അദ്ധ്യാപകരായ പ്രശാന്ത് പി.ടി, രാജ്കുമാർ.പി എന്നിവർ സംസാരിച്ചു. ആർട്ട് ഒഫ് ലിവിംഗ് സീനിയർ അദ്ധ്യാപകൻ ശ്രീകുമാർ.പി.ആർ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.