
മാന്നാർ: മാന്നാർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ജൻഡർ റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പാവുക്കര കരയോഗം യു.പി സ്കൂളിൽ ജൻഡർ ക്ലബിന്റെ ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ ഗീത ഹരിദാസ് അദ്ധ്യക്ഷയായി. വാർഡ് മെമ്പറും വികസന കാര്യസമിതി ചെയർപേഴ്‌സണുമായ ശാലിനി രഘുനാഥ് മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ വി.ആർ ശിവപ്രസാദ് വിഷയാവതരണം നടത്തി. മാന്നാർ പൊലീസ് എസ്.എച്ച്.ഒ അനീഷ് മുഖ്യാതിഥിയായി. 'സ്വഭാവരൂപീകരണവും വിദ്യാഭ്യാസവും കുട്ടികളിൽ' എന്ന വിഷയത്തിൽ കമ്മ്യൂണിറ്റി കൗൺസിലർ പ്രജിത പി.ജെ ബോധവത്കരണ ക്ലാസ് നയിച്ചു. കുട്ടികളിലെ മൊബൈൽ അഡിക്ഷൻ, ലഹരി ഉപയോഗം എന്നിവയെകുറിച്ച് മാന്നാർ സിവിൽ പൊലീസ് ഓഫിസർ മനേക്ഷ ബോധവത്കരണ ക്ലാസ്സ് നയിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ സുജാത മനോഹരൻ, കെ.സി പുഷ്പലത, സി.ഡി.എസ് അംഗങ്ങളായ അജിത, രമ, അനീഷ, ആർ.പി.ലേഖന, കമ്മ്യൂണിറ്റി കൗൺസിലർ പ്രീത എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സന്ധ്യ.കെ. പിള്ള സ്വാഗതവും ജൻഡർ ക്ലബ് ലീഡർ ആദിശ്രീ നന്ദിയും പറഞ്ഞു.