
ആലപ്പുഴ: നിരവധി വാഹന മോഷണ കേസുകളിലെ പ്രതിയായ മലപ്പുറം തിരൂർ വേങ്ങാപറമ്പിൽ വി.പി.സുദർശനെ (28) മരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് സെപ്റ്റംബർ 24ന് മോട്ടോർ സൈക്കിൾ മോഷ്ടിച്ചതിൽ രജിസ്റ്റർ ചെയ്ത കേസിൽ മലപ്പുറത്ത് നിന്നാണ് പിടിയിലായത്. ഗുരുവായർ, ഷൊർണ്ണൂർ, പാലക്കാട് ടൗൺ, തിരൂർ, നല്ലളം, തിരുരാങ്ങാടി എന്നീ പൊലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണ കേസ്സുകളിലെ പ്രതിയാണ് സുദർശൻ. പ്രതിയെ റിമാൻഡ് ചെയ്തു. മാരാരിക്കുളം പൊലീസ് ഇൻസ്‌പെക്ടർ എ.വി ബിജുവിന്റെ നേതൃത്വത്തിൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരയ ജഗദീഷ്, രതീഷ്, സുരേഷ് എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.