
മുഹമ്മ: ലോക സമരചരിത്രത്തിൽ സമാനതകളില്ലാത്ത പോരാട്ടമാണ് പുന്നപ്ര-വയലാർ സമരമെന്ന് സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജി.ഹരിശങ്കർ പറഞ്ഞു. മുഹമ്മ നോർത്ത് മേഖലാ വാരാചരണ കമ്മിറ്റിയുടെ പുന്നപ്ര-വയലാർ - മാരാരിക്കുളം രക്തസാക്ഷി വാരാചരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം .വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഡി. സതീശൻ അധ്യക്ഷത വഹിച്ചു. എൻ. അരുൺ ,ജീ .വേണുഗോപാൽ ,കെ. .ബി. ഷാജഹാൻ ,എസ്.രാധാകൃഷ്ണൻ ,സി. ജയകുമാരി ,പി.രഘുനാഥ് ,സി.ഡി. വിശ്വനാഥൻ ,സി.കെ.സുരേന്ദ്രൻ ,കെ. ഡി. അനിൽകുമാർ ,എൻ.പി. കമലാധരൻ, ഡി.ഷാജി ,എൻ. ആർ. മോഹിത് ,ജെ.ജയലാൽ ,ടി.ഷാജി ,സ്വപ്നാ ഷാബു എന്നിവർ സംസാരിച്ചു.