photo

ചേർത്തല: ദേശീയപാതയിൽ ചേർത്തല എസ്.എൻ കോളജിന് തെക്ക് ചെമ്പകം ബസ്റ്റോപ്പിന് സമീപം കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് എക്സ്പ്രസ് ബസ്

കമ്പി കയറ്റി പോകുകയായിരുന്ന ലോറിക്ക് പിന്നിൽ ഇടിച്ചു.ഡ്രൈവർ ഉൾപ്പെടെ ഏഴുപേർക്ക് പരിക്കേറ്റു. ഇവരെ ചേർത്തല താലൂക്ക് താലൂക്ക് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ഇന്നലെ പുലർച്ചെ 5.30നാണ് അപകടം. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് ഡ്രൈവർ ഉറങ്ങിപോയതാണ് അപകടമെന്നാണ് പൊലീസ് പറയുന്നത്.മാരാരിക്കുളം പൊലീസ് കേസെടുത്തു.