
അമ്പലപ്പുഴ: സർക്കാർ ആനുകൂല്യങ്ങൾ പ്രവാസികളാണെന്ന കാരണത്താൽ നിഷേധിക്കുന്ന സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ ജോബ് പറഞ്ഞു.കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നസീം ചെമ്പകപ്പള്ളി അദ്ധ്യക്ഷനായി . കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.എ.ഹാമിദ്,സംസ്ഥാന ഭാരവാഹികളായ കോശി ജോർജ്,മാത്യൂസ് കൂടാരത്തിൽ,യു.എം.കബീർ,കെ.ആർ.ഉണ്ണികൃഷ്ണൻ, യൂസഫ് കുഞ്ഞ് കായംകുളം,ഷിഹാബ് പോളക്കുളം, സുരേഷ് കുമാർ കൃപ,ബഷീർ ചേർത്തല,നിസാർ അമ്പലപ്പുഴ, സമീർ പാലമൂട്, അജയൻ ചെങ്ങന്നൂർ,ഷൗക്കത്ത് അരൂർ,ഷാജിജമാൽ ആലപ്പുഴ, ഉണ്ണികൃഷ്ണൻ കണ്ണനാക്കുഴി എന്നിവർ സംസാരിച്ചു.