
കായംകുളം: കൃഷ്ണപുരം ചൂനാട് റോഡിൽ കാപ്പിൽ കിഴക്ക് ചിറക്കൽ കളത്തട്ടിന് സമീപമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കാപ്പിൽ കിഴക്ക് മാമ്പോഴി തറയിൽ ഷാഹുദ്ദീൻ കുട്ടി (62) ആണ് മരിച്ചത്.
ഭാര്യ :സീനത്ത് ബീവി. മക്കൾ :ഷാനി, ഷംനാദ് (ബിസിനസ്). മരുമക്കൾ :നജീം (ബിസിനസ് ), ഹസീന.