കായംകുളം: പത്തിയൂർ പഞ്ചായത്ത് ആരോഗ്യകേന്ദ്രത്തിൽ മരുന്ന് വിതരണത്തിന് ഒരുകൗണ്ടർ കൂടി ആരംഭിക്കണമെന്ന് പത്തിയൂർ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് വി.കെ.വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി അംഗം ബെന്നി പത്തിയൂർ ഉദ്ഘാടനം ചെയ്തു.എൻ.രാജശേഖരൻ പിള്ള,നാരായണൻ നമ്പൂതിരി,ബിജു പത്തിയൂർ തുടങ്ങിയവർ സംസാരിച്ചു.