ആലപ്പുഴ: ആലപ്പുഴ വൈ.എം.സി.എയിൽ ആറു മുതൽ 15 വയസുവരെയുള്ള കുട്ടികൾക്കായി പ്രത്യേക പരിശീലന ക്ലാസുകൾ സംഘടിപ്പിക്കും. ടേബിൾ ടെന്നിസ്, ബാസ്‌ക്കറ്റ്ബാൾ, ബാഡ്മിന്റൺ, ചെസ്, തായ്ക്വോണ്ടോ, മ്യൂസിക്, ഡ്രോയിംഗ്, പെയിന്റിംഗ് അക്കാഡമികളിലാണ് പ്രത്യേക പരിശീലനം. മ്യൂസിക് അക്കാഡമിയിൽ ഡ്രംസ്, ഗിറ്റാർ, വയലിൻ, കീബോർഡ്, വോക്കൽ ക്ലാസുകളുണ്ടായിരിക്കും. വിവരങ്ങൾക്ക്: 8281228328, 0477 2262313, 2970485.