ആലപ്പുഴ: കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ മസ്റ്ററിംഗ് നവംബർ ഒന്ന് മുതൽ അതത് ഡിപ്പോകളിൽ ആരംഭിക്കും. മസ്റ്ററിംഗിന് വരുന്ന പെൻഷൻകാരെ സഹായിക്കുന്നതിനായി കെ.എസ്.ആർ.ടി.സി പെൻഷണേഴ്‌സ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ യൂണിറ്റ് ഓഫീസിന് സമീപം ഹെൽപ്പ് ഡെസ്‌ക്ക് കൗണ്ടർ ആരംഭിക്കുന്നതിന് ഓർഗനൈസേഷൻ യൂണിറ്റ് കമ്മിറ്റി യോഗം തീരുമാനിച്ചു. രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് വരെയാണ് ഹെൽപ്പ് ഡെസ്‌ക്ക് കൗണ്ടർ പ്രവർത്തിക്കുക. പെൻഷണേഴ്‌സ് ഓർഗനൈസേഷൻ കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി വി.രാധാകൃഷ്ണൻ , കേന്ദ്ര കമ്മിറ്റിയംഗം ജി.തങ്കമണി, എം.പി.പ്രസന്നൻ, കെ.എം.സിദ്ധാർത്ഥൻ, ടി.സി.ശാന്തി ലാൽ, ഇ.എ.ഹക്കീം, കെ.ജെ.ആൻണി, എസ്.പ്രേംകുമാർ, എ.എസ്.പത്മകുമാരി, എൻ.സോമൻ, എം.ജെ.സ്റ്റീഫൻ, ബി.രാമചന്ദ്രൻ, എസ്.സുരേന്ദ്രൻ, പി.രത്നമ്മ, എസ്.അജയകുമാർ, കെ.ടി.മാത്യു എന്നിവർ സംസാരിച്ചു