ആലപ്പുഴ: ഹൗസ്ബോട്ട് മേഖലയിൽ നിലവിലുള്ള അഞ്ച് ശതമാനം ജി.എസ്.ടി 18 ശതമാനമാക്കിയ നടപടി പിൻവലിച്ച് നടപടി സ്വീകരിക്കണമെന്ന് ഓൾ കേരള ഹൗസ് ബോട്ട് ഓണേഴ്സ് സമിതി ജില്ലാ കമ്മിറ്റി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് വ്യാപാരി വ്യവസായി സമിതി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അൻസിലൻ എം.എൽ.എയുടെ നേതൃത്വത്തിൽ ധനകാര്യ, ടൂറിസം മന്ത്രിമാർക്ക് സമിതി പ്രസിഡന്റ് എ.അനസ്, സെക്രട്ടറി ലൈജു മതിരംപള്ളി, സംഘടനാ പ്രതിനിധികളായ ബോബൻ അക്സാ, ബിജു ഏക്കോ, നിസാർ ഗ്രാൻഡ്, റിയാസ് വൈറ്റ്റോസ് എന്നിവർ ചേർന്നാണ് നിവേദനം നൽകിയിത്.