ambala

അമ്പലപ്പുഴ: കരൂർ - പായൽക്കുളങ്ങരയിൽ ഉയരപ്പാതയോ അല്ലെങ്കിൽ അടിപ്പാതയോ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ സ്ത്രീകളടക്കം നൂറു കണക്കിന് ആളുകൾ പങ്കെടുത്ത ഉപവാസ സമരം പായൽ ക്കുളങ്ങരയിൽ നടന്നു. ഹരി നാരായണൻ നമ്പൂതിരിയും വെള്ളാഞ്ഞിലി ജുമാ മസ്ജിദ് ഇമാം നൗഷാദ് സഖാഫിയും ചേർന്ന് ഭദ്രദീപം തെളിയിച്ച് ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. ജനകീയ സമതി ചെയർമാൻ പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദർശനൻ അദ്ധ്യക്ഷനായി . എച്ച്. സലാം എം. എൽ. എ മുഖ്യപ്രഭാഷണം നടത്തി. എക്സ് എം. എൽ. എ വി.ദിനകരൻ ,ടി.എ. ഹാമിദ് , എസ് .രാജീവൻ , രാജേഷ്, എ. ഓമനക്കുട്ടൻ,​വി.എസ് .മായാദേവി, ഫൈസൽ പഴയങ്ങാടി , എസ്.സുരേഷ് കുമാർ , എ.ആർ .കണ്ണൻ, സലാം അമ്പലപ്പുഴ, അപർണാ സുരേഷ്, ജി. ഓമനക്കുട്ടൻ ,മുജിബ് റഹ്മാൻ ,എം. ശ്രീദേവീ, ശ്രീജാ സുഭാഷ്, കെ.രാജീവൻ ,എ സലീം , കെ.ചന്ദു. സൈനുലാബ്ദീൻ, എം.ഒ. ജമാലുദീൻ , എം.ടി.മധു എന്നിവർ സംസാരിച്ചു.