
അമ്പലപ്പുഴ: മത്സ്യബന്ധനത്തിനിടെ വള്ളത്തിൽ തലയടിച്ചു വീണ് ചികിത്സയിൽ കഴിഞ്ഞിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. അമ്പലപ്പുഴ കോമന വെളിയിൽ വീട്ടിൽ സുധാകരൻ (66) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 8.30ന് ഓംശക്തി എന്ന മത്സ്യബന്ധന വള്ളത്തിന്റെ കാരിയർ വള്ളത്തിലെ പണിക്കിടെ പുന്നപ്ര പുറംകടലിലായിരുന്നു അപകടം. ഉടൻ സഹപ്രവർത്തകർ ചേർന്ന് സുധാകരനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും തലക്ക് ഗുരുതരക്കായതിനാൽ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: സതി. മക്കൾ: കണ്ണൻ,കാർത്തിക.