
ഹരിപ്പാട്: റോട്ടറി ക്ലബ് ഒഫ് ഹരിപ്പാട് ലോക പോളിയോ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്ക് പോളിയോ ബോധവത്കരണ പരിപാടികൾ നടത്തി. മഹാദേവികാട് ഗവ.യു. പി.എസ്, വലിയപറമ്പ് ഗവ. എൽ.പി.എസ് , ഹരിപ്പാട് ഗവ. യു.പി.എസ് എന്നീ സ്കൂളുകളിൽ പോളിയോ വാക്സിനേഷൻ നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു. ഹരിപ്പാട് റോട്ടറി ക്ലബ് പ്രസിഡന്റ് ബിനാ ജയപ്രകാശ് നേതൃത്വം നൽകിയ പരിപാടികളിൽ റോട്ടറി അസി.ഗവർണർ റെജി ജോൺ, ക്ലബ് സെക്രട്ടറി സൂസൻ കോശി, ക്ലബ് അംഗങ്ങളായ വേണുഗോപാൽ, ലതാ വേണുഗോപാൽ, സുജാതാ ശബരിനാഥ്, സുനിൽ ദേവാനന്ദ്, ഡോ. ജെസിൻ, ഡോ. മാനസ, പ്രൊഫ. ശബരിനാഥ് എന്നിവർ പങ്കെടുത്തു.