
ആലപ്പുഴ: ജനറൽ ആശുപത്രിയുടെ പുതിയ ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി തീം സോംഗ് അവതരണവും ലോഗോയുടെ പ്രകാശനവും എച്ച്.സലാം ഉദ്ഘാടനം ചെയ്തു. നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മാസ് മീഡിയയുടെ നേതൃത്വത്തിലാണ് ലോഗോ നിർമിച്ചത്. തീം സോംഗ് രചന നിർവഹിച്ചത് ജോൺസൺ നൊറോണയാണ്. സംഗീതം പയസ് കൂട്ടുങ്കൽ. ആശുപത്രി ജീവനക്കാരായ ബെന്നി അലോഷ്യസ്, ടി.എസ്.പീറ്റർ, എൽ.ശ്രീലത എൽ എന്നിവർ ഗാനം ആലപിച്ചു