ambala

അമ്പലപ്പുഴ: ജില്ലാ കായിക മേളയിലെ മാരത്തോൺ മത്സരങ്ങൾ പുറക്കാട് നടന്നു.പുറക്കാട് ആനന്ദേശ്വരം മുതൽ ഇല്ലിച്ചിറ വരെ 6 കി.മീറ്റർ ആയിരുന്നു മാരത്തോൺ ഓട്ടം സംഘടിപ്പിച്ചത്. പെൺകുട്ടികളുടെ വിഭാഗത്തിൽ പുള്ളിക്കണക്ക് എൻ.എസ്.എസ് ഹൈസ്കൂളിലെ അഗ്രിമാ സുനിലും ആൺകുട്ടികളുടെ മാരത്തോണിൽ മാവേലിക്കര ബി.എച്ച് സ്കൂളിലെ എം.അഭിഷേകും ഒന്നാമതെത്തി.