ആലപ്പുഴ: ക്രോസ് കൺട്രിയിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ എം. അഭിഷേക് ഒന്നാമതെത്തി. മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാർത്ഥിയാണ്. കഴിഞ്ഞവർഷം കൊല്ലത്ത് നടന്ന അമച്വർ അത്ലറ്റിക്‌സ് മീറ്റിൽ പങ്കെടുത്തിരുന്നു. ശനിയാഴ്ച ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന അത്ലറ്റിക്‌സ് മീറ്റിൽ 800, 1500, 400 ഇനങ്ങളിലും മത്സരിക്കുന്നുണ്ട്. മാവേലിക്കര പ്രായിക്കര കോന്നാത്ത് അഭിനിവാസിൽ മധുവിന്റെയും സ്മിതയുടെയും മകനാണ്.