ആലപ്പുഴ: റവന്യൂ ജില്ല സ്‌കൂൾ കായികമേള ക്രോസ് കൺട്രിയിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ മാറ്റുരച്ചത് ഇരട്ടസഹോദരികളായ അഗ്രിമ സുനിലും അനുഗ്രഹ സുനിലും. മികച്ചപോരാട്ടത്തിലൂടെ ഒന്നാമതെത്തി അഗ്രിമ സംസ്ഥാനകായികമേളയിലേക്ക് യോഗ്യത നേടിയപ്പോൾ അനുഗ്രഹക്ക് നാലാംസ്ഥാനംകൊണ്ട് തൃപ്തിപെടേണ്ടിവന്നു. കായംകുളം പുള്ളികണക്ക് എൻ.എസ്.എസ് ഹൈസ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥികളാണ് ഇരുവരും. ശനിയാഴ്ച ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന അത്ലറ്റിക്‌സ് മത്സരത്തിൽ 1500, 3000 മീറ്ററിലും ഇരുവരും മത്സരിക്കുന്നുണ്ട്. കായംകുളം പുള്ളിക്കണക്ക് ചിറയിൽ സുനിൽകുമാറിന്റെയും റാണി സുനിലിന്റെയും മക്കളാണ്.