ആലപ്പുഴ: പോൾ വാട്ട് സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ തുടർച്ചയായി ജില്ലാതല ജേതാവായി പി.അഭിഷേക്. ചാരമംഗലം ഡി.വി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. കഴിഞ്ഞ നാലുവർഷമായി തുടർച്ചയായി ആൺകുട്ടികളുടെ വിഭാഗത്തിൽ അഭിഷേകാണ് പോൾവാട്ടിൽ ജില്ലാതലത്തിൽ വിജയിക്കുന്നത്.
പ്രതീകുളങ്ങര കലവൂർ എൻ.ഗോപിനാഥ് ഇൻഡോർ സ്റ്റേഡിയത്തിൽ കെ.ആർ.സാംജിയുടെ കീഴിലാണ് നിലവിൽ പരിശീലനം. കഞ്ഞിക്കുഴി പുത്തൻപറമ്പിൽ പി.പ്രഭാഷിന്റെയും എൽ.രമ്യയുടേയും മകനാണ്. സ്‌കൂളിലെ പോൾ ഉപയോഗിച്ചാണ് അഭിഷേക് മത്സരിക്കുന്നത്.