ചാരുംമൂട്: ഭരണിക്കാവ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിലെ ആറ് ഗ്രാമപഞ്ചായത്തുകളിലെയും തൊഴിലുറപ്പ് പദ്ധതി മേറ്റുമാർക്കുള്ള രണ്ടാംഘട്ട പരിശീലനം ഇന്ന് മുതൽ ആരംഭിക്കും. ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ നടക്കുന്ന പരിശീലനത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. രജനി നിർവ്വഹിക്കും.തൊഴിലുറപ്പ് പദ്ധതി ആലപ്പുഴ ജില്ലാ ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ എസ്.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തും.ഒന്നാം ഘട്ടത്തിൽ പരിശീലനം ലഭിക്കാത്ത ഒരു വാർഡിലെ 7 വീതം മേറ്റുമാർക്കാണ് രണ്ടാം ഘട്ടത്തിൽ പരിശീലനം നൽകുന്നത്. ഏകദിന ഓറിയന്റേഷനും ത്രിദിന സാങ്കേതിക പരിശീലനവും ഉൾപ്പെടെ ഒരു മേറ്റിന് നാല് ദിവസത്തെ പരിശീലനമാണ് . മാവേലിക്കര താമരക്കുളം ഗ്രാമപഞ്ചായത്തിലെ മേറ്റുമാർക്കുള്ള ആദ്യഘട്ട പരിശീലനം.