photo

ചാരുംമൂട്: എസ്.എൻ.‌ഡി.പി യോഗം 1723-ാം നമ്പർ ചാരുംമൂട് പുതുപ്പള്ളികുന്നം ശാഖയിലെ ഗുരുക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികവും ശ്രീനാരായണ ധർമ്മ ജ്ഞാനദാന യജ്ഞവും നടന്നു. ആചാര്യൻ കോട്ടയം വിഷ്ണു ശാന്തിയുടെ നേതൃത്വ വഹിച്ചു. കോട്ടയം ഗുരുനാരായണ സേവാ നികേതൻ പ്രീതിലാൽ പ്രഭാഷണം നടന്നു. ഉച്ചയ്ക്ക് നടന്ന മഹാ അന്നദാനത്തിൽ നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. വാർഷിക ആഘോഷം ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി സി.എൻ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ ബി.സത്യപാൽ ശ്രീനാരായണ സന്ദേശം നൽകി.യൂണിയൻ വൈസ് ചെയർമാൻ രഞ്ജിത് രവി, അനിൽ രാജ്, ചന്ദ്രബോസ്, ഡി.തമ്പാൻ, വിഷ്ണു, മനോഹരൻ, ഗിരീഷ് അമ്മ തുടങ്ങിവർ സംസാരിച്ചു.