uroos-mubarak

മാന്നാർ: ഇരമത്തൂർ ജുമാമസ്ജിദിൽ നടന്നു വന്ന സയ്യിദ് അബ്ദുല്ലാഹിൽ ഹള്‌റമി തങ്ങളുടെ 71-ാമത് ഉറൂസ് മുബാറക്ക് ഇന്നലെ സമാപിച്ചു. സമാപനത്തിനു മുന്നോടിയായി ആരംഭിച്ച ദിക്ർ ജാഥ ദഫ് അകമ്പടിയോടെ കല്ലുംമൂട് മഖാമിലെത്തി പ്രാർത്ഥനക്ക് ശേഷം തിരികെ ഇരമത്തൂർ മഖാമിൽ സമാപിച്ചു. മുർഷിദ് തങ്ങൾ, ഇരമത്തൂർ ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ.മുഹമ്മദ് ജാബിർ അഹ്‌സനി, അസി.ഇമാം അൻവർഷാ മന്നാനി, ഷാജഹാൻ മുസ്‌ലിയാർ, അബ്ദുള്ള ജൗഹരി, ജമാഅത്ത് ഭാരവാഹികളായ മുഹമ്മദ് അജിത്, ഷിജാർ നസീർ, അബ്ദുൽ സമദ്, ഷാജഹാൻ മേടയിൽ, ഷാജി ചീയാൻപറമ്പിൽ, കമ്മിറ്റി അംഗങ്ങളായ ഹസൈൻ ഷാഹുൽ, റഹിം ചക്കുളത്ത്, ഷംഷാദ് ചക്കുളത്ത്, ഷാജി മലപ്പുറത്ത്, നിസാം ഷിയാസ് മൻസിൽ, അബ്ദുൽ സലാം, ഓഫീസ് സെക്രട്ടറി മുഹമ്മദ് കബീർ എന്നിവർ നേതൃത്വം നൽകി. ദിഖ്‌റ് ഹൽഖക്കും പ്രാർത്ഥനാ സദസിനും ഡോ.സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ അൽഹാശിമി മുത്തന്നൂർ തങ്ങൾ നേതൃത്വം നൽകി. പാവുക്കര ജുമാ മസ്ജിദ് ചീഫ് ഇമാം നൗഫൽ ഫാളിലി, നിരണം ജുമാ മസ്ജിദ് ചീഫ് ഇമാം ത്വാഹാസഅദി, മാന്നാർ ടൗൺ ജുമാ മസ്ജിദ് ചീഫ് ഇമാം കെ.സഹലബത്ത്‌ ദാരിമി തുടങ്ങിയവർ

പങ്കെടുത്തു.