
ചാരുംമൂട്: ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണ് വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞുവീണു.
ബുധനാഴ്ച സന്ധ്യയോടെ നിലച്ച വൈദ്യുതി ഇന്നലെ രാത്രി പുന:സ്ഥാപിച്ചു. കെ.പി റോഡിൽ പറയംകുളം എൽ.പി സ്കൂളിന് പടിഞ്ഞാറുവശം നിന്നിരുന്ന മരമാണ് കട പുഴകി ഇലവൻ കെ.വി ലൈനിലേക്ക് വീണത്. ലെപ്രസി സാനിട്ടോറിയത്തിന്റെ പടിഞ്ഞാറെയറ്റം മുതൽ പടിഞ്ഞാറോട്ടുള്ള ഭാഗത്തെ 13 പോസ്റ്റുകളാണ് നിലംപതിച്ചത്. ഇതിൽ 10 എണ്ണം ഒടിഞ്ഞ് കമ്പികളും ഇൻസുലേറ്ററുകളും നശിച്ചു. സ്കൂളിന്റെ മതിലിന് മുകളിലേക്കും പോസ്റ്റ് മറിഞ്ഞിരുന്നു. മരം വീണതോടെ കെ.പി റോഡിൽ ഗതാഗത തടസപ്പെട്ടു. അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചു നീക്കിയതോടെയാണ്ഗതാഗതം പുനസ്ഥാപിച്ചത്.