
കുട്ടനാട് : കാവാലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം കുട്ടനാട് ഏരിയാ കമ്മറ്റി അംഗവുമായ പി.ജെ.ജോഷി (57) നിര്യാതനായി. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇന്നലെ രാവിലെ 11ഓടെ ഹൃദയാഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം ഇന്ന് വൈകിട്ട് 3ന് കാവാലം പഞ്ചായത്ത് ഓഫീസിലും 4ന് സി പി എം കാവാലം ലോക്കൽ കമ്മറ്റി ഓഫിസിലും 5ന് വാർഡിലും പൊതുദർശനത്തിന് വെയ്ക്കും തുടർന്ന് കാവാലത്തെ പുളിയലാക്കൽ വീട്ടിലെത്തിക്കുന്ന മൃതദേഹം നാളെ രാവിലെ 11.30ഓടെ സംസ്ക്കരിക്കും. ഭാര്യ: പ്രിയ. മക്കൾ: ജോഷ്മ, പ്രജോഷ്മ .