ad

ഹരിപ്പാട്: മുതുകുളം ക്ഷീരവികസനയുണിറ്റിന്റെയും ദേശത്തിനകം ക്ഷീര സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകസമ്പർക്ക പരിപാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാധാമണിരാജൻ ഉദ്ഘാടനംചെയ്തു.ദേശത്തിനകം ക്ഷീരസംഘം പ്രസിഡന്റ് എൻ. രവി അദ്ധ്യക്ഷത വഹിച്ചു. ക്ഷീരവികസനഓഫീസർ ജി.സംഗീത, ഡയറിഫാം ഇൻസ്‌ട്രെക്ടർ അഖിൽപ്രസാദ് എന്നിവർ ക്ലാസ്‌ നയിച്ചു. പഞ്ചായത്ത്‌ മെമ്പർ മഠത്തിൽബിജു, രഞ്ജു. സി. രമണൻ, ഇ. സുധീർ,കൃഷ്ണൻ, ചന്ദ്രമതി എന്നിവർ സംസാരിച്ചു.