sadf

മുഹമ്മ: ഒഡീഷയിലെ ഭുവനേശ്വറിൽ നടക്കുന്ന ദേശീയ മീറ്റിലേക്ക് സെലക്ഷൻ ലഭിച്ച അനാമിക അജേഷിനെ കെ.എസ്.ഇ.ബി. മുഹമ്മ വൈദ്യുതി സെക്ഷൻ ജീവനക്കാർ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. അസി. എൻജിനിയർ കെ.വി.സനൽ ഉപഹാരം നൽകി . സ്റ്റാഫ് കൗൺസിൽ പ്രതിനിധികൾ സംസാരിച്ചു. മുഹമ്മ സെക്ഷനില ലൈൻമാൻ അജേഷിന്റെ മകളാണ് ചാരമംഗലം ഡി.വി.എച്ച്.എസ്. 9-ാം ക്ലാസ് വിദ്യാർത്ഥിനി അനാമിക. സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ 80 മീറ്റർ ഹർഡിൽസ്, പെന്റാത്തലൺ എന്നിവയിൽ സ്വർണ്ണവും റിലേയിൽ വെള്ളിയും നേടിയാണ് അനാമിക ദേശീയ മീറ്റിലേക്ക് യോഗ്യത നേടിയത്.