മാവേലിക്കര: ശബരിമല മാളികപ്പുറം മേൽശാന്തിമാരുടെ കൂട്ടായ്മയായ മേൽശാന്തി സമാജത്തിന്റെ രണ്ടാം വാർഷികം ചിൻമുദ്രം 27ന് മാവേലിക്കര തമിഴ്ബ്രാഹ്മണ സമൂഹമഠം ഓഡിറ്റോറിയത്തിൽ നടക്കും. വാർഷികോത്സവത്തിന് സമാജം രക്ഷാധികാരികളായ തന്ത്രി കണ്ഠരര് രാജീവര്, തന്ത്രി കണ്ഠരര് മോഹനര്, തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, തന്ത്രി ബ്രഹ്മദത്തൻ രാജീവര് എന്നിവർ ദീപപ്രകാശനം നടത്തും. സമ്മേളനം ദേവസ്വം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.എസ്.പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തും. യോഗക്ഷേമസഭ സംസ്ഥാന പ്രസിഡൻ്റ് അക്കീരമൺ കാളിദാസഭട്ടതിരി പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച മേൽശാന്തിസമാജം കുടുംബാംഗങ്ങളെ ആദരിക്കും. എം.എസ്.അരുൺകുമാർ എം.എൽ.എ, ദേവസ്വം ബോർഡ് അംഗങ്ങളായ ജി.സുന്ദരേശൻ, അഡ്വ.എ.അജികുമാർ എന്നിവർ സംസാരിക്കുമെന്ന് ഭാരവാഹികൾ മാവേലിക്കരയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എഴിക്കോട് ശശി നമ്പൂതിരി, എൻ.ഗോവിന്ദൻ നമ്പൂതിരി, രജികുമാർ നസൂതിരി, കെ.ധനഞ്ജയൻ നമ്പൂതിരി, മനു നമ്പൂതിരി, പരമേശ്വരൻ നമ്പൂതിരി, എൻ.ദമോദരൻ നമ്പൂതിരി, എസ്.കേശവൻ നമ്പൂതിരി, ജി.വിഷ്ണു നമ്പൂതിരി എന്നിവർ പങ്കെടുത്തു.