മാവേലിക്കര: തെക്കേക്കര ഗ്രാമപഞ്ചായത്തിലെ മുള്ളികുളങ്ങര സി.എം.എസ് എൽ.പി സ്കൂളിൽ നിർമ്മിച്ച നാല് ടോയ്ലറ്റ് റൂമുകൾ അടങ്ങുന്ന സമുച്ചയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ. മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. 6 ലക്ഷം രൂപ ചെലവഴിച്ചാണ് സ്വച്ഛ ഭാരത് മിഷന്റെ കൂടി സഹായത്തോടെ നിർമ്മാണ പ്രവർത്തികൾ പൂർണമാക്കിയത്. ഒരു ടോയ്ലറ്റ് ഭിന്നശേഷി സൗഹൃദമായാണ് നിർമ്മിച്ചിരിക്കുന്നത്. ചടങ്ങിൽ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.രാധാകൃഷ്ണൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.അജിത്, പഞ്ചായത്ത് മെമ്പർ ജി.വിജയകുമാർ, അസിസ്റ്റന്റ് എൻജിനിയർ ജയരാജ്, സ്കൂൾ ഹെഡ്മിസ്ട്രസ് മേരി പോൾ, പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.