
അമ്പലപ്പുഴ : കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി ഹരിത കർമ്മസേന. തകഴി ഗ്രാമ പഞ്ചായത്തിലെ ഹരിതകർമ്മ സേന അംഗങ്ങളായ റീന പ്രകാശ്, സുജാത എന്നിവർക്കാണ് മാലിന്യ ശേഖരത്തിനിടെ ഒരുപവനോളം വരുന്ന മാല വഴിയിൽ നിന്ന് കിട്ടിയത്. ഉടനെ അത് ഗ്രാമ പഞ്ചായത്ത് ഓഫീസിന് കൈമാറി. തുടർന്ന് പഞ്ചായത്ത് വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ സന്ദേശം പറന്നു. ഇതോടെ അടുത്ത ദിവസം തന്നെ മൂന്നാം വാർഡിലെ എടയാടി ചാക്കോച്ചൻ ഓഫീലെത്തി കൊച്ചുമകന്റെ മാല കൈപ്പറ്റുകയായിരുന്നു. പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ റീന പ്രകാശിനേയും സുജാതയേയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അജയകുമാർ ആദരിച്ചു. വൈസ് പ്രസിഡന്റ് അംബികാ ഷിബു, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ കെ.ശശാങ്കൻ, ജയചന്ദ്രൻ കലാങ്കേരി, സിന്ധുജയപ്പൻ, സെക്രട്ടറി യു.സുരേഷ്, എ.എസ്. മനോജ്, അഖിൽ സെബാസ്റ്റ്യൻ, സജിത.എസ്, സാലി ആന്റണി തുടങ്ങിയവർ പങ്കെടുത്തു.