ambala

അമ്പലപ്പുഴ: എച്ച്. സലാം എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ ചെലവിൽ പുന്നപ്ര തെക്ക് പഞ്ചായത്ത് നാലാം വാർഡിൽ അറവുകാട് ക്ഷേത്രത്തിന് കിഴക്ക് 33-ാം നമ്പർ സ്മാർട്ട് അങ്കണവാടി കെട്ടിടം നിർമ്മാണത്തിന് തുടക്കമായി. എച്ച് .സലാം നിർമ്മാണോദ്ഘാടനം നിർവഹിച്ചു. അങ്കണവാടിക്ക് സമീപം ചേർന്ന സമ്മേളനത്തിൽ പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് അദ്ധ്യക്ഷനായി . സ്ഥിരംസമിതി അദ്ധ്യക്ഷ സുലഭ ഷാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം സതി രമേശ്, പഞ്ചായത്തംഗം അജയഘോഷ്, സി .ഡി. പി. ഒ എസ്. സുജാദേവി, ഐ.സി .ഡി .എസ് സൂപ്പർവൈസർ ജീന വർഗീസ്, അസി.എൻജിനീയർ ആർ.സ്മിത, എ.ഡി.എസ് ചെയർപേഴ്സൺ സുലഭ ഷിബു എന്നിവർ സംസാരിച്ചു.