
ആലപ്പുഴ : ഗവ. മുഹമ്മദൻസ് എൽ.പി സ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്‌കൂൾ മുറ്റത്ത് നെൽകൃഷിക്ക് തുടക്കമായി. കുട്ടികൾ കർഷകവേഷത്തിലെത്തി നെൽവിത്തെറിഞ്ഞു. പുസ്തകത്തിലെ പാഠഭാഗങ്ങളിലൂടെ നേടിയ അറിവുകളെക്കുറിച്ചും കൃഷിയുടെ വിവിധ ഘട്ടങ്ങങ്ങളെക്കുറിച്ചും പ്രായോഗിക അറിവുപകരുകയാണ് ലക്ഷ്യം. ജൈവ പച്ചക്കറിയുടെ പ്രാധാന്യം മനസിലാക്കി കാർഷിക സംസ്‌കാരം വളർത്തുന്നതും ലക്ഷ്യമിട്ടുള്ള പരിപാടി സ്‌കൂൾ പ്രധാനാദ്ധ്യാപകൻ പി.ഡി.ജോഷി ഉദ്ഘാടനം ചെയ്തു. കോ ഓർഡിനേറ്റർ കെ.കെ.ഉല്ലാസ്, ലറ്റീഷ്യ അലക്സ്, മാർട്ടിൻ പ്രിൻസ്, കെ.ഒ.ബുഷ്ര എന്നിവർ നേതൃത്വം നൽകി