s

ആലപ്പുഴ : അന്തർദ്ദേശീയ പോളിയോ ദിനത്തോടനുബന്ധിച്ച് റോട്ടറി ക്ലബ് ഒഫ് ആലപ്പി ഗ്രേറ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പോളിയോ ദിന സന്ദേശ റോഡ് ഷോ ക്ലബ് പ്രസിഡന്റ് ജിൻസി റോജസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തു നിന്നും ആരംഭിച്ച റോഡ് ഷോ പട്ടണത്തിലെ വിവിധ കേന്ദ്രങ്ങളിൽ സഞ്ചരിച്ച് ആലപ്പുഴ ബീച്ചിൽ സമാപിച്ചു. ക്ലബ് സെക്രട്ടറി അഡ്വ. പ്രദീപ്‌ കൂട്ടാല, ലോബി വിദ്യാധരൻ,കേണൽ സി. വിജയകുമാർ, റോജസ് ജോസ്, രാജീവ് വാര്യർ,ജി.ഹരികുമാർ,ഫിലിപ്പോസ് തത്തംപള്ളി , ബോബൻ വർഗീസ്, കൃഷ്ണകുമാരി ഹരികുമാർ, കെ.എൽ. മാത്യു, സന്ദീപ് വിശ്വനാഥൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.