ആലപ്പുഴ: കാവുങ്കൽ കല്ലുമല കുടുബയോഗം സർപ്പസങ്കേതതിൽ ആയില്യമഹോത്സലും 33-ാമത് വാർഷികവും ഇന്ന് നടക്കും. സർപ്പക്ഷേത്രത്തിൽ ആയില്യ അനുഷ്ഠാന ചടങ്ങുകളും തളിച്ചു കൊടയും ജയ തുളസീധരൻ തന്ത്രികളുടേയും, സുരേഷ് നമ്പൂതിരിയുടേയും മുഖ്യകാർമ്മികത്വത്തിൽ നടക്കും. വാർഷികയോഗത്തിൽ 'പ്ലാസ്റ്റിക് വീണ്ടെടുക്കലും ഭൂമിയെ സ്വതന്ത്രമാക്കലും ' എന്ന പ്രോജക്ടിലൂടെ ദേശീയ അംഗീകാരം ലഭിച്ച അഭിനവ് ബൈജു, കേരള സ്റ്റേറ്റ് ഖോ ഖോ ടീമിലേക്ക് സെലക്ഷൻ ലഭിച്ച ദേവിക രാജേഷ് എന്നിവരെ ആദരിക്കും.