
ആലപ്പുഴ : റോട്ടറി ഡിസ്ട്രിക്ട് 3211ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി ചേർന്ന് നടപ്പാക്കുന്ന ഉദയകിരൺ 2 ഭവനനിർമ്മാണപദ്ധതിയുടെ ഉദ്ഘാടനം കോമളപുരത്തു റോട്ടറി ഡിസ്ട്രിക്ട് ഗവർണർ എ.കെ .എസ്.എം സുധി ജബ്ബാർ നിർവഹിച്ചു. അർഹരായ 150ഓളംകുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകുന്നതാണ് പദ്ധതി. റോട്ടറി ക്ലബ് ഓഫ് ആലപ്പി സെൻട്രലാണ് പദ്ധതി നടപ്പാക്കുന്നത്. ക്ലബ് പ്രസിഡന്റ് സിറിൽ സെബാസ്റ്റ്യൻ അദ്ധ്യക്ഷനായി. ഉദയകിരൺ പ്രൊജക്ട് ചെയർമാൻ കേണൽ കെ.ജി.പിള്ള മുഖ്യപ്രഭാഷണം നടത്തി. കെ .പി ഹരൺ ബാബു, അസി.ഗവർണർ എൻ.കൃഷ്ണകുമാർ, സി.ജയകുമാർ, ആർ.രാധാകൃഷ്ണൻ നായർ, സിറിയക് ജേക്കബ്, മാത്യു തോമസ്, റെജി എം എസ് തുടങ്ങിയവർ സംസാരിച്ചു.