ps

ആലപ്പുഴ: ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് രണ്ട് പേരെ ഗുരുതരമായി അടിച്ചുപരിക്കേൽപ്പിച്ച കേസിൽ പ്രതിയെ രണ്ട് വർഷം കഠിന തടവിനും പതിനായിരം രൂപ പിഴതടയ്ക്കാനും അഡീഷണൽ ജില്ലാ സെഷൻസ് കോടതി രണ്ട് ജഡ്ജി എസ്.ഭാരതി ശിക്ഷിച്ചു. തണ്ണീർമുക്കം പഞ്ചായത്ത് 18-ാം വാർഡിൽ മരുത്ത്വാർവട്ടം കന്യാവെളിപറമ്പ് വീട്ടിൽ പൊൻ ശേഖറിനെയാണ് (29) ശിക്ഷിച്ചത്. 2016 മാർച്ച് ആറിന് മരുത്തോർവട്ടം ഭജനമഠം കള്ള് ഷാപ്പിന് മുന്നിൽ വെച്ച് ഉണ്ണികൃഷ്ണൻ, ജിഷ്ണു എന്നിവരെയാണ് പൊൻ ശേഖർ അക്രമിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.എ.ശ്രീമോൻ ഹാജരായി.