ആലപ്പുഴ: കിഫ്ബി ഫണ്ട് ഉപയോഗിച്ചു പൂർത്തീകരിച്ച ജനറൽ ആശുപത്രി ഒ.പി ബ്ലോക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഉച്ചയ്ക്ക് 2.30 ന് നാടിന് സമർപ്പിക്കുമെന്ന് എച്ച്.സലാം എം.എൽ.എയും നഗരസഭ ചെയർപേഴ്‌സൺ കെ.കെ.ജയമ്മയും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പ് ഡയറക്‌ടർ ഡോ.റീന.കെ.ജെ റിപ്പോർട്ട് അവതരിപ്പിക്കും. പുതിയ 16 സ്ലൈസ് സി.ടി സ്കാൻ മെഷിൻ മന്ത്രി സജി ചെറിയാനും 15 ടെസ്‌ല എം.ആർ.ഐ സ്‌കാൻ മെഷീൻ മന്ത്രി പി പ്രസാദും ഉദ്ഘാടനവം ചെയ്യും കെ.സി വേണുഗോപാൽ എം.പി, പി.പി.ചിത്തരഞ്ജൻ എം.എൽ .എ. , ഹെൽത്ത് സെക്രട്ടറി ഡോ.രാജൻ ഖൊബ്രഗഡെ എന്നിവർ മുഖ്യാതിഥികളായിരിക്കും.നഗരസഭാ ചെയർപേഴ്സൺ കെ.കെ ജയമ്മ, ജില്ലാ കളക്ടർ അലക്സ‌് വർഗ്ഗീസ്,​നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എ.എസ് കവിത, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നസീർ പുന്നയ്ക്കൽ,​ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സതിദേവി.എം.ജി, പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ പ്രേം, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആർ.വിനിത വാർഡ് കൗൺസിലർ പി.എസ് ഫൈസൽ,​ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജമുന വർഗീസ്, എൻ. എച്ച് .എം ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ.കോശി പണിക്കർ, മുൻസിപ്പൽ സെക്രട്ടറി മുംതാസ് എന്നിവർ പങ്കെടുക്കും. എച്ച് സലാം എം.എൽ.എ സ്വാഗതവും ആശുപത്രി സൂപ്രണ്ട് ഡോ.സന്ധ്യ നന്ദിയും പറയും.

അമ്പലപ്പുഴ എം.എൽ.എ എച്ച്.സലാം, നഗരസഭ ചെയർപേഴ്സൺ കെ.കെ ജയമ്മ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കവിത, ഡി.എം.ഒ ഡോ.ജമുന വർഗീസ്, സൂപ്രണ്ട് ഡോ.സന്ധ്യ, ആർ.എം.ഒ ഡോ.ആശ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.കെ.വേണുഗോപാൽ എന്നിവർ വാർത്താ സമ്മേളനത്തിൽപങ്കെടുത്തു.