
അമ്പലപ്പുഴ: കാക്കാഴം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സും ലഹരിക്കെതിരെ നിർമ്മിച്ച വൺ ഗ്രാം ഹ്രസ്വ ചിത്രത്തിന്റെപ്രദർശനവും നടത്തി. എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തംഗം ലേഖാമോൾ സനൽ അദ്ധ്യക്ഷയായി. അസി.എക്സൈസ് ഇൻസ്പക്ടർ മനോജ് കൃഷ്ണേശ്വരി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസെടുത്തു. മധു പുന്നപ്ര , രാജഗോപാൽ പുന്നപ്ര ,പുന്നപ്ര അപ്പച്ചൻ , രതീഷ് ബാബു ,ഡോ. ഷിബു ജയരാജ് , അഡ്വ. ആർ. സനൽകുമാർ , വെഹിക്കിൾ ഇൻസ്പക്ടർ അജിത് ആൻഡ്രൂസ് തുടങ്ങിയവർ പ്രസംഗിച്ചു.