ഹരിപ്പാട് : വാട്ടർ അതോറിട്ടി ഹരിപ്പാട് സെക്ഷൻ പരിധിയിലെ കരുവാറ്റ, കുമാരപുരം, ചേപ്പാട്, ചിങ്ങോലി ഗ്രാമപഞ്ചായത്തുകളിലെയും ഹരിപ്പാട് മുനിസിപ്പാലിറ്റിയിലെയും ദേശീയപാതയ്ക്ക് സമീപമുള്ള കെട്ടിടങ്ങളിൽ വാട്ടർ അതോറിട്ടി കണക്ഷൻ ഉള്ളവർ/ കണക്ഷൻ വിച്ഛേദിക്കപ്പെട്ടവർ/ നിലവിൽ വാട്ടർ ബില്ല് ലഭിക്കാത്തവർ അടിയന്തരമായി ഹരിപ്പാട് അസിസ്റ്റന്റ് എൻജിനിയറുടെ ഓഫീസിൽ അറിയിക്കണം.