g

ഹരിപ്പാട്: കഴിഞ്ഞ ദിവസം മണ്ണാറശാല യു.പി സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ഹരിപ്പാട് ഉപജില്ല കായികമേളയിൽ സബ് ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി സബ് ജൂനിയർ ഓവറോൾ കിരീടം മണ്ണാറശാല യു.പി.സ്‌കൂൾ സ്വന്തമാക്കി. അഞ്ച് സ്വർണമെഡലുകളും എട്ട് വെള്ളിയും നാല് വെങ്കലവുമുൾപ്പെടെ 56 പോയിന്റോടെയാണ് സ്‌കൂൾ തുടർച്ചയായ നേട്ടം കൈവരിച്ചത്. സ്‌കൂളിന് മികച്ച വിജയം സമ്മാനിച്ച വിദ്യാർത്ഥികളെയും അവരെ പരിശീലിപ്പിച്ച കായികാദ്ധ്യാപകൻ ഷജിത്ത് ഷാജിയേയും പ്രഥമാദ്ധ്യാപിക കെ.എസ്.ബിന്ദു, പി.ടി.എ പ്രസിഡന്റ് സി.പ്രകാശ് എന്നിവർ അനുമോദിച്ചു.