gh

ആലപ്പുഴ: സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന വിവിധ ക്ഷേമപദ്ധതികൾ കൂടുതൽ ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിനായി ജില്ലയിലെ ഓരോ നിയോജക മണ്ഡലത്തിലേയും തിരഞ്ഞെടുക്കപ്പെട്ട കലാലയങ്ങളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി രൂപീകരിച്ച സാമൂഹ്യനീതി സെല്ലിലെ അംഗങ്ങൾക്കുളള യൂണിഫോം വിതരണം ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ എച്ച്. സലാം എം.എൽ.എ നിർവ്വഹിച്ചു. കളക്ടർ അലക്സ് വർഗീസ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ എ.ഒ.അബീൻ, വിവിധ കോളേജുകളിലെ സാമൂഹ്യനീതി സെല്ലിലെ കോഡിനേറ്റർമാരായ അദ്ധ്യാപകർ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.